തല മുഴുവന്‍ വിപ്ലവമുയി തലശ്ശേരി എഞ്ചിനീയറിംഗ് കോളേജില്‍ പഠിക്കുന്ന കാലം... പതിവ് പോലെ ഒരു ദിവസം ഉച്ചയ്ക്ക് ശേഷം ക്ലാസ്സ് കട്ട് ചെയ്ത് കോളേജ് കാന്റീനില്‍ 4 ചായയുമായി 8 പേര്‍ ഒരു മേശയ്ക് ചുറ്റും ഇരുന്ന്‍ കാമ്പസില്‍ എങ്ങനെ വിപ്ലവം നടത്തം എന്നതിനെ പറ്റി തല പുകഞാലോചിച്ച് കൊണ്ടിരിക്കുകയായിരുന്നു...
പെട്ടെന്ന്‍ ഞങ്ങളില്‍ തല മൂത്ത സഖാവിന് ഒരു കാള്‍, പെട്ടെന്ന് തന്നെ ഫോണ്‍ കട്ട് ചെയ്ത് സഖാവ് മറ്റു കുട്ടി സഖാക്കളോടായി പറഞ്ഞു..."ഒരാള്‍ സീരിയസ് ആയി തലശ്ശേരി കോ-ഓപ്പ് ഹോസ്പിറ്റലില്‍ ICU വില്‍ കിടക്കുന്നുണ്ട്,അയാള്‍ക് എത്രയും പെട്ടെന്ന്‍ AB -VE രക്തം വേണം. അനീസേ ഇവനെയും കൂടി പോയി അന്വേഷിച്ച് വാ" മറ്റൊരു കുട്ടി സഖാവിനെ ചൂണ്ടി കാണിച്ച എന്നോടായി പറഞ്ഞു...
ആ കുട്ടി സഖാവും ഞാനും AB -ve ഭൂജാതരെയും തേടി ഓഫീസിലേക്ക് നടന്നു. കൂടെയുള്ള കുട്ടി സഖാവ് ഇന്ന് വരെ ഒരു നിമിഷം പോലും മിണ്ടാതിരിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. ചെഗുവേരയുടെയും കാസ്ട്രോയുടെയും കടുത്ത ആരാധകനായ കക്ഷി നടത്തത്തിലും ചേഷ്ടകളിലും ചെഗുവേരയെ പോലെയാണെന്നും രൂപത്തില്‍ കാസ്ട്രോയെ പോലെയാണെന്നും അവകാശപ്പെടുന്നു. ഓഫീസിന്‍റെ കോണിപടികള്‍ കയറുമ്പോഴും കക്ഷി വിപ്ലവത്തിന്‍റെ അനശ്വരതയെ കുറിച്ച് വാചാലനായിരുന്നു...
ഓഫീസിലെ BIO -DATA കള്‍ നോക്കിയപ്പോ ഒരു കാര്യം മനസ്സിലായി. കോളേജില്‍ 2 പേര്‍ മാത്രമാണ് AB -VE രക്തം ശരീരത്തിലോടുന്നവര്‍.2nd year EEE ലെ ഒരു ആണ്ക്കുട്ടിയും 1st year ECE യിലെ ഒരു പെണ്‍ കിടാവും. പുതിയ വിഷയം കിട്ടിയെന്ന സന്തോഷത്തില്‍ നമ്മുടെ കുട്ടി സഖാവ് രക്ത ഗ്രൂപ്പുകളെ കുറിച്ച് ആധികാരികമായി സംസാരിക്കാന്‍ തുടങ്ങി. അപ്പോഴേക്കും ഞാന്‍ പറഞ്ഞു "വാ, നമുക്ക് പോയി അന്വേഷിക്കാം..
പൊതുവേ ലോല ഹൃദയനായ നമ്മുടെ സഖാവ് പെണ്‍ കുട്ടിയുടെ അടുത്തേക്ക് ഓടി.അപ്പൊ ഞാന്‍ പറഞ്ഞു " നില്‍ക്കെടാ അവിടെ,ആദ്യം നമുക്ക് ആണ്‍കുട്ടിയെ കാണാം. മനസ്സില്ലാ മനസ്സോടെ കുട്ടി സഖാവ് എന്‍റെ കൂടെ വന്നു. EEE ബ്ലോക്കില്‍ അര മണിക്കൂര്‍ അലഞ്ഞ ശേഷം ഞങ്ങള്‍ AB -VE ഭൂജാതനെ കണ്ടെത്തി. കക്ഷിക്ക് സുഖമില്ലത്രേ, അതോണ്ട് കൊടുക്കാന്‍ പറ്റില്ല എന്ന്‍ തീര്‍ത്ത് പറഞ്ഞു.ഒടുവില്‍ ഞങ്ങള്‍ 1st year ലെ പെണ്‍ കുട്ടിയെ കാണാന്‍ തീരുമാനിച്ചു.
ക്ലാസ്സ് ടൈം ആയത് കൊണ്ട് പെണ്‍ കുട്ടിയെ ക്ലാസ്സില്‍ നിന്ന്‍ വിളിച്ചിറക്കി കുട്ടി സഖാവ് കാര്യം അവതരിപ്പിച്ചു.
പെണ്‍കുട്ടി: എനിക്ക് പറ്റില്ല.
സഖാവ്: അതെന്താ?
പെണ്‍കുട്ടി: എനിക്കിപ്പോ പറ്റാത്തത് കൊണ്ടാ, അല്ലേല്‍ കൊടുക്കായിരുന്നു.
സഖാവ്:അതെന്താടോ നിനക്ക് കൊടുക്കാന്‍ പറ്റാതെ? നീ കാര്യം പറയെടോ.
പെണ്‍കുട്ടി: അത്... അത്.... ഒന്നൂല...എനിക്കിപ്പോ പറ്റില്ല,. അത്ര തന്നെ..
സഖാവ്: നീ അങ്ങനെ പറയരുത്, രക്തദാനം എന്നാല്‍ ജീവദാനമാണ്. ...........................................
........................................................................................................................................................................................................... .......................................................................................................................................................................................................
സഖാവ് രക്ത ദാനത്തെ കുറിച്ച് വാചാലനായി തുടങ്ങി. പൊതുവേ ബോറെനായ കുട്ടി സഖാവിനെ ആ കുട്ടിക്കും ബോറടിച്ച് തുടങ്ങിയിരുന്നു.
ഒടുവില്‍ മറ്റു രക്ഷയില്ലാതെ അവള്‍ പറഞ്ഞു...
"എനിക്കിപ്പോ പീരീഡ് ആണ്..."
പിന്നീടവിടെ കേട്ടത് കുട്ടി സഖാവിന്‍റെ ആക്രോശമായിരുന്നു....
"പ്ഫാ...... നിന്‍റെയൊരു പീരീഡ്,ഞങ്ങളൊക്കെ ദിവസവും എല്ലാ പിരീഡും കട്ട് ചെയ്ത് സമരം ചെയ്തോണ്ട നീയൊക്കെ ഇവിടെ പഠിക്കുന്നെ..അപോഴാ നിനക്ക് നിന്‍റെയൊരു പീരീഡ് കട്ട് ചെയാന്‍ പറ്റാത്തെ. വേണേല്‍ ആ പിരീഡിന്‍റെ ATTENDENCE ഞാന്‍ നിനക്ക് മേടിച്ച് തരാം. ഞങ്ങള്‍ക്കൊന്നുമില്ലാത്തതാണല്ലോ ഈ പീരീഡ്."
കൊള്ളാം കൊള്ളാം... നല്ല തുടക്കം. :)
ReplyDeletethanks sir...
ReplyDeleteGood one...
ReplyDeletethanks niju
ReplyDelete:D നന്നായിട്ടുണ്ട്!! :)
ReplyDeleteHei Good one yar!!!
ReplyDeletethnks
ReplyDeleteadipoli.......
ReplyDeleteഅറിയാതെ ചിരിച്ചുപോയി. നന്നായിട്ടുണ്ട് .
ReplyDeleteലാല്‍ സലാം.
laal salam...
ReplyDeleteaneesey sukhamaanodaaa???
ReplyDeleteമാഷെ,
ReplyDeleteഎഴുത്ത് നന്നായിട്ടുണ്ട് , അഭിനന്ദനങ്ങള്‍ ..
ഇത് പോലൊരു അനുഭവം എന്റെ സുഹൃത്തിനും ഉണ്ടായിട്ടുണ്ട് ..
എന്റെ ഡിഗ്രി പഠനകാലത്ത് എന്റെ സുഹൃത്ത് കിരണ്‍ ഒരു കുട്ടിയുമായി ചെറിയ അടുപ്പം , ഞങ്ങള്‍ അവനോടു ചുമ്മാ ചോദിച്ചു നീ പറഞ്ഞാല്‍ അവള്‍ എന്തും കേള്‍ക്കുമോ എന്ന് , അവന്‍ ഫുള്‍ കോണ്‍ഫിഡന്‍സില്‍ പിന്നെ ... എന്തും ... കൂട്ടത്തില്‍ ഒരുത്തന്‍ വലുതൊന്നും വേണ്ടാ അവളോട് നാളെ ചന്ദന കുറി തൊട്ടു ,തുളസി കതിര്‍ ചൂടി വരാന്‍ പറ , കിരണ്‍ : സില്ലി മറ്റെര്‍സ് hmm
ഇത് പെണ്‍കുട്ടിയോട് പറഞ്ഞപ്പോള്‍ അവള്‍ ഒരു പൊടിക്ക് അടുക്കുന്നില്ല ,,, നാളെ പറ്റില്ല , അടുത്ത ആഴ്ച ഇടാം ... പൊതുവേ ചൂടനായ നമ്മുടെ പയ്യന്‍ മെല്ലെ മെല്ലെ കണ്ട്രോള്‍ വിടുന്നു , ഓടുവില്‍ ഇന്നസെന്റ് കല്യാണരാമനില്‍ ചോറ് വിളമ്പിയ പോലെ , അതെന്താടി നിനക്ക് നാളെ കുറി തൊട്ടു വന്നാല്‍ , അത് പറഞ്ഞിട്ട് പോയാല്‍ മതി ..
പെണ്‍കുട്ടി കരയുന്നു കിരണ്‍ കൂടുതല്‍ കൂടുതല്‍ റൈസ് ആകുന്നു ... ഒടുവില്‍ കൂടെ പോയ ലിബിന്‍ കാര്യം മനസ്സിലാക്കി .. കിരനോട് ഡാ അവള്‍ക്കു periods ആണ് അതാ പ്രശ്നം , കിരണ്‍ കൂടുതല്‍ ചൂടായി ഫൂ ഒരു പഠിപ്പിസ്റ്റ് , ഞാനും പഠിക്കാന്‍ തന്നെയടീ ഇവിടെ വന്നത് ,$$^^$$#@$@@@@
-----മോളെ ...
ഒടുവില്‍ ലിബില്‍ കിരനെ വലിച്ചു കൊണ്ടുപോയി കാര്യം പറഞ്ഞു , പശ്ചാത്താപ വിവശനായ കിരണ്‍ വീണ്ടും പെണ്‍കുട്ടിയുടെ അടുത്തേക്ക് , ഇത്തവണ കണ്ട്രോള്‍ വിട്ടത് ആ കുട്ടി ആയിരുന്നു
താങ്ക് യു മാഷേ......
Deleteകൊള്ളാം
ReplyDeletededicated to rajappan
ReplyDeletepolich ✨
ReplyDelete