Saturday, May 12, 2012

ചക്രവാളം

ആഗ്രഹങ്ങള്‍
ആകാശമാണ്...
അതിരുകളില്ലതിനു...
എങ്കിലും
പറക്കുന്നു ഞാന്‍,
അതിരുകള്‍ തേടി,
ഒരു കുഞ്ഞു
പക്ഷിയെ പോലെ...
അകന്നു പോകുന്നു 
എന്നില്‍ നിന്നും 
അതിരുകള്‍ ...
പക്ഷെ, പറന്നു 
കൊണ്ടേയിരുന്നു...
ലക്‌ഷ്യം ചക്ര-
വാളങ്ങള്‍ക്ക്‌ 
അപ്പുറമാവാം ...
ഏഴാം കടലി-
നക്കരെയുമാകാമത്..
ഏത്താനവില്ലെ-
നിക്കവിടെ...
ചിറകു കരിഞ്ഞു 
വീണേക്കാം,
നടുകടലില്‍.........
പക്ഷേ....
പറ ക്കാതിരിക്കാ-
നാവില്ലെനിക്ക്...
കാരണം ,
ഒരു മനുഷ്യനാണ്
ഞാനും...



15 comments:

  1. സത്യമത് തന്നെയാണ് അനീസ്‌..... ജിവിതത്തില്‍ എന്നും ശുഭാപ്തിയോടെ ഇരിക്കുക എന്നത് തന്നെയാണ് ധര്‍മ്മം... തുടര്‍ന്നും എഴുതൂ..ആശംസകള്‍....!

    ReplyDelete
    Replies
    1. പ്രതീക്ഷ തന്നെയാണല്ലോ എപ്പോഴും ജീവിതം...ആശംസകള്‍ക്ക് നന്ദി...

      Delete
  2. പറ ക്കാതിരിക്കാ-
    നാവില്ലെനിക്ക്...
    കാരണം ,
    ഒരു മനുഷ്യനാണ്
    ഞാനും.ആശംസകള്‍ :)

    ReplyDelete
    Replies
    1. എല്ലാരും മനുഷ്യരാണ്... അത് കൊണ്ട് തന്നെ പറന്നെ മതിയാകൂ...ആശംസകള്‍ക്ക് നന്ദി

      Delete
  3. ഇത് വെറും കവിതയല്ല. ജീവിതത്തിനു നേര്‍ക്ക്‌ തിരിച്ചു പിടിച്ച കണ്ണാടിയാണ്. ആശംസകള്‍....

    ReplyDelete
  4. കരളിലെ മോഹവും കടലിലെ ഓളവും മരിക്കുകില്ല എന്നല്ലേ...

    കവിതക്ക് ആശംസകൾ അനീസ്, സമയം കിട്ടുമ്പോൾ എന്റെ ബ്ലോഗിലേക്കും ക്ഷണിക്കുന്നു... word verification deactivate cheyyumallo..ennale comment cheyyan sugamulloo

    ReplyDelete
  5. അതെ അതാണ്‌ മനുഷ്യന്‍ ,,അസാധ്യമായത് കീഴടക്കുക ,,,ആശംസകള്‍ (ഞാനൊരു ഭ്രാന്തന്‍ അല്ല കേട്ടോ )

    ReplyDelete
    Replies
    1. ഭ്രാന്ത് ഇല്ലാത്തവര്‍ക്കും ഇത് വായിക്കാം... ഭ്രാന്ത് വരികയോന്നും ഇല്ല... :-)

      Delete
  6. നന്നായി. ആഗ്രഹിക്കുന്നേനു ടാക്സ് കൊടുക്കേണ്ടല്ലോ

    ReplyDelete
    Replies
    1. ആഗ്രഹങ്ങള്‍ക്ക് ടാക്സ് കൊടുക്കാന്‍ തുടങ്ങിയാല്‍ മുടിഞ്ഞു പോകും...

      Delete
  7. nalla bhranthundalle ha ha ha good v.good

    ReplyDelete
    Replies
    1. ചങ്ങലക്ക് ഇടാന്‍ മാത്രം ആയില്ല...

      Delete
  8. ആഗ്രഹങ്ങള്‍ക്ക് ആകാശമാണതിര് അല്ലേ ?


    ഫോണ്ട് അല്പം light colour ആയാല്‍
    വായന കുറേക്കൂടി സുഖകരമാക്കാം

    ആശംസകളോടെ...

    ReplyDelete