ചിതറിയ ശവങ്ങള്‍
കൊത്തി പറക്കുന്നു കഴുകന്‍...
പുഴുവരിക്കുന്നു
പിഞ്ചു കുഞ്ഞിന്‍ ദേഹവും...
ശവ കൊതി തീരാതെ
പറക്കുന്നു വിമാനങ്ങള്‍...
ബോംബുകള്‍ തകര്‍ക്കുന്നു
ജീവന്‍റെ തുടിപ്പിനെ...
പറക്കുന്നു മിസ്സൈലുകള്‍
തലമുകളിലൂടെ...
ചോര മണമാണ്
എനിക്ക് ചുറ്റും...
തകര്‍ത്തേക്കാം എന്നിലെ
ജീവനെയും, ഒരു ബുള്ളെറ്റ്...
നടക്കനവില്ലെനിക്ക്, ഇനിയും,
ഈ യുദ്ധ ഭൂമിയിലൂടെ...
വഴി നടക്കവേ കണ്ടു ഞാന്‍,
എന്നെ ഞാനാക്കിയ ബന്ധു ജനങ്ങളെ...
കണ്ടു ഞാനെന്‍ മാതൃത്വത്തെ,
സ്നേഹമയാം അമ്മയെ...
ഓര്‍ത്തു പോയി ഞാനെന്‍
ബാല്യം, അമ്മയോടോപ്പമുള്ള ബാല്യം...
അടുത്ത് തന്നെ കണ്ടു
ഞാനെന്‍ അച്ഛനെയും...
ജീവിക്കാന്‍ എന്നെ
പഠിപ്പിച്ച എന്‍റെ അച്ഛനെ...
മുന്നോട്ട് നീങ്ങവേ കണ്ടു,
ഞാനെന്‍ പ്രിയതമയെ...
സ്നേഹിക്കാന്‍ എന്നെ
പഠിപ്പിച്ച എന്‍റെ പ്രിയതമയെ....
തൊട്ടടുത്ത് തന്നെ കിടക്കുന്നു,
എന്‍റെ മക്കള്‍...
ചിതറിയെങ്കിലും തുടിക്കുന്ന
ഹൃദയവുമായി...
ചിത്ര ശലഭം പോലുള്ള
എന്‍റെ മക്കള്‍...
ഓര്‍ത്തു പോയി ഞാനെന്‍
ബാല്യവും കൌമാരവും...
ഭൂമിയിലെ ഈ സ്വര്‍ഗ്ഗ
കവാടത്തിലെ....
സ്നേഹമയം ബാല്യവും,
തീക്ഷനമാം കൌമാരവും,
വാത്സല്യം നിറഞ്ഞ വാര്‍ദ്ധക്യവും
നഷ്ടപ്പെടുന്നു,എല്ലാം
ഇന്നത്തെ തലമുറയ്ക്ക്...
ബന്ധു ജനങ്ങളെ പരത്തി നടക്കവേ ,
ഏതോ ഒരു നിമിഷം,
തകര്‍ത്തു എന്‍റെ ജീവനെയും,
വഴി മാറി വന്ന ഒരു ബുള്ളെറ്റ്...