ആത്മഹത്യ
ആത്മഹത്യ ചെയ്യുന്നവര്‍ക്ക് മരണം ഒരു പ്രതീക്ഷയാണ്... ക്രൂരമായ ജീവിതാനുഭവങ്ങളില്‍ നിന്ന്‍ നിത്യമായ നിദ്രയിലേക്കുള്ള രക്ഷപ്പെടല്‍.ലക്ഷ്യമില്ലതാവുന്ന ജീവിതങ്ങള്‍ക്ക് മുന്നിലെ ലക്ഷ്യവുമാകുന്നു ചിലപ്പോള്‍ മരണം.
ആത്മഹത്യകള്‍ക്ക് കാരണങ്ങള്‍ പലതാകാം. സാധാരണ പറയുന്നത് പോലെ ജീവിത പ്രതിസന്ധികള്‍ മാത്രമല്ല ആത്മഹത്യകള്‍ക്ക് കാരണം.. മരണത്തെ ജീവിതത്തെക്കാളേറെ ഇഷ്ടടപെട്ട് ഒരു കാമുകനെ പോലെ മരണത്തെ മനസ്സാ വരിച്ച് മരണത്തിലേക്ക് നടന്നു കയരുന്നവരുമുണ്ട്.ഇവര്‍ ആത്മഹത്യ ചെയ്യുന്നത് മരണത്തെ അത്രമേല്‍ സ്നേഹിച്ചിരുന്നു എന്നത് കൊണ്ടാണ്.
നിത്യവും മരണത്തെ ഉപാസിച്ച് മരണത്തിന്റെ കാലൊച്ചകള്‍ക്ക് വേണ്ടി കാതോര്‍ത്ത് ജീവിതത്തിന്റെ പാപങ്ങളില്‍ നിന്ന്‍ മരണത്തിന്റെ പുണ്യത്തിലേക്ക് യാത്ര ചെയ്യാന്‍ കൊതിച്ചവര്‍. മരണമെന്ന സംഗീതം കേള്‍ക്കാനാഗ്രഹിച്ച് മരണത്തിന്റെ ഈണവും താളവും മനസ്സില്‍ കൊണ്ട് നടന്നവര്‍... വര്‍ണങ്ങളില്‍ ചാലിച്ച പുതിയ ലോകത്തിന്റെ വിസ്മയ കാഴ്ചകളെ മനസ്സില്‍ താലോലിച്ച് ജനം ജീവിതമെന്ന്‍ വിളികുന്നതിനോട് തികച്ചും വികാരരഹിതമായി യാത്രമൊഴി ചൊല്ലിയവര്‍... മരണത്തിലേക്ക് പ്രണയ പരിവേശത്തോടെ നടന്ന്‍ കയറിയവര്‍...
ഇവര്‍ എന്ത്കൊണ്ട് മരണത്തെ പ്രണയിച്ചു? ഭ്രാന്തമായ ചിന്തകളുടെ അനന്തര ഫലമാനെന്ന്‍ പറയാന്‍ വയ്യ... അതൊരിക്കലും മതിഭ്രമവുമായിരുന്നില്ല... ഒരു പക്ഷേ,നിര്‍വചിക്കപ്പെടാനാവാത്ത മനസ്സിന്റെ വിങ്ങലാവാം....