എന്‍ഡോസള്‍ഫാന്‍ ആര്‍ക്കു വേണ്ടി?
81 രാജ്യങ്ങള്‍ നിരോധിച്ചിട്ടും എന്ത് കൊണ്ട് രാജ്യം ഭരിക്കുന്ന യു പി എ സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ നിരിധിക്കത്തത് എന്ത് കൊണ്ട്...? കാസര്‍ഗോഡ് ജില്ലയിലെ ജനിക്കാനിരിക്കുന്ന ഓരോ കുഞ്ഞുങ്ങളെ പോലും ബാധിക്കുന്ന രീതിയില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടായിട്ടും എന്ത് കൊണ്ടായിരിക്കാം ശരധ് പവാര്‍ അത് അറിയാതെ പോയത്..?
പ്രകൃതി സ്നേഹം നിറഞ്ഞൊഴുകി വികസന പ്രവര്‍ത്തനങ്ങള്‍ പോലും ഒറ്റയ്ക്ക് നിന്ന് തടഞ്ഞ ജയറാം രമേഷും കൂടെയുണ്ട്.... ശരത് പവാറിന് കുട പിടിക്കാന്‍... ഇതെല്ലം കണ്ടു കൊണ്ട് യഥാര്‍ത്ഥ കുംബകര്നന്മാരായി അന്തോനിച്ചനും മന്മോഹനും...
എന്‍ഡോ സല്ഫാന്റെ പ്രത്യാഘാതങ്ങള്‍ പഠിക്കാന്‍ സമയ പരിധി നിശ്ചയിക്കാന്‍ കഴിയില്ല എന്ന് പറഞ്ഞ ജയറാം രമേശ് ഒരു കാര്യം മനസിലാക്കിയാല്‍ നന്നായിരുന്നു...10 വര്‍ഷത്തെ പഠനത്തിനു ശേഷമാണു യൂറോപ്യന്‍ യൂണിയന്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചത്..
ജീവിക്കുന്ന രക്തസാക്ഷികളായി, അല്ലെങ്കില്‍ ജീവനുള്ള പഠന റിപ്പോര്‍ട്ടുകള്‍ ആയി ഷാഹിനയും ശരണ്യയും റഫീക്കും ഒക്കെ ഉള്ളപ്പോള്‍ എന്തിനാണ് വേറെ ഒരു പഠന റിപ്പോര്‍ട്ട്... ഇനിയെങ്കിലും മനുഷ്യത്വം കുറച്ചെങ്കിലും മനസ്സില്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ ദയവു ചെയ്തു നമുക്ക് പ്രതികരിക്കാം...ഈ സാമൂഹ്യ വിപത്തിനെതിരെ ഒറ്റ കെട്ടായി... നമുക്ക് ഉറക്കെ വിളിച്ചു പറയാം...
"BAN ENDOSULFAN"
No comments:
Post a Comment