പ്രണയത്തിനു കണ്ണിലെന്നു
ധരിച്ചിരുന്നു ഞാന്‍....
നട്ടുച്ച വെയിലില്‍ മരത്തണലില്‍
കൈകള്‍ പരസ്പരം ചേര്‍ത്തുവെച്
ഹൃദയങ്ങള്‍ പരസ്പരം കൈമാറാന്‍
ഒരുങ്ങവേ അവളെന്നെ തിരുത്തി...
ഞാന്‍ സുന്ദരിയും
നീ വിരൂപനുമാനെന്ന്‍...
ഞാന്‍ ഹിന്ദുവും
നീ മുസ്ലിമുമാനെന്ന്‍...
ഞാന്‍ നായരും
നീ പുലയനുമാനെന്ന്‍...
ഞാന്‍ ധനികനും
നീ ദരിദ്രനുമാനെന്ന്‍...
ഞാന്‍ മനസ്സിനെക്കുറിച്ച്
സംസാരിക്കുമ്പോള്‍
അവള്‍ സൌന്ദര്യത്തെക്കുറിച്ച്
സംസാരിച്ചു...
ഞാന്‍ പ്രണയത്തെക്കുറിച്ച്
സംസാരിക്കുമ്പോള്‍
അവള്‍ മതത്തെക്കുറിച്ച്
സംസാരിച്ചു...
ഞാന്‍ സ്വപ്നങ്ങളെക്കുറിച്ച്
സംസാരിക്കുമ്പോള്‍
അവള്‍ പണത്തെക്കുറിച്ച്
സംസാരിച്ചു...
വിയര്‍ത്തു പോയി എന്റെ
പ്രണയം മരച്ചുവട്ടിലെ
തണലില്‍ പോലും....
ആ മര ചുവട്ടില്‍ ഹൃദയങ്ങള്‍
കൈമാറാന്‍ ഒരുങ്ങിയ
എന്നെ അവള്‍ പഠിപ്പിച്ചു...
പ്രണയത്തിനു കണ്ണ് മാത്രമല്ല,
ജാതിയും മതവും പണവുമുണ്ടെന്ന്.....