Wednesday, September 7, 2011

തിരിച്ചറിവ്...

പ്രണയത്തിനു കണ്ണിലെന്നു
ധരിച്ചിരുന്നു ഞാന്‍....
നട്ടുച്ച വെയിലില്‍ മരത്തണലില്‍
കൈകള്‍ പരസ്പരം ചേര്‍ത്തുവെച്
ഹൃദയങ്ങള്‍ പരസ്പരം കൈമാറാന്‍ 
ഒരുങ്ങവേ അവളെന്നെ തിരുത്തി...

ഞാന്‍ സുന്ദരിയും 
നീ വിരൂപനുമാനെന്ന്‍...
ഞാന്‍ ഹിന്ദുവും
നീ മുസ്ലിമുമാനെന്ന്‍...
ഞാന്‍ നായരും 
നീ പുലയനുമാനെന്ന്‍...
ഞാന്‍ ധനികനും 
നീ ദരിദ്രനുമാനെന്ന്‍...

ഞാന്‍ മനസ്സിനെക്കുറിച്ച് 
സംസാരിക്കുമ്പോള്‍ 
അവള്‍  സൌന്ദര്യത്തെക്കുറിച്ച് 
സംസാരിച്ചു... 

ഞാന്‍ പ്രണയത്തെക്കുറിച്ച് 
സംസാരിക്കുമ്പോള്‍ 
അവള്‍  മതത്തെക്കുറിച്ച് 
 സംസാരിച്ചു...

ഞാന്‍ സ്വപ്നങ്ങളെക്കുറിച്ച് 
സംസാരിക്കുമ്പോള്‍ 
 അവള്‍  പണത്തെക്കുറിച്ച് 
സംസാരിച്ചു... 

വിയര്‍ത്തു പോയി എന്റെ 
പ്രണയം മരച്ചുവട്ടിലെ
തണലില്‍ പോലും....

ആ മര ചുവട്ടില്‍ ഹൃദയങ്ങള്‍
കൈമാറാന്‍ ഒരുങ്ങിയ 
എന്നെ അവള്‍ പഠിപ്പിച്ചു...

പ്രണയത്തിനു കണ്ണ് മാത്രമല്ല, 
ജാതിയും മതവും പണവുമുണ്ടെന്ന്.....

7 comments:

  1. പ്രണയത്തിനു ഇതെല്ലാം ഉണ്ട് ....കണ്ണില്ലാത്ത പ്രണയം ഇന്നില്ല ...ഒരു കണക്കിന് നല്ലതല്ലേ കണ്ണുള്ളത് ? ഹോട്ടല്‍ മുറിയിലും വീടിലും ചലനമറ്റ ശവ ശരീരങ്ങളെ ക്കള്‍ ഇതല്ലേ നല്ലത് ?

    ReplyDelete
  2. തീര്‍ച്ചയായും...ജീവനുള്ള ശരീരങ്ങള്‍ക്ക് ഇപ്പൊ ഇതൊക്കെ ആവശ്യമാണ്‌...

    ReplyDelete
  3. പ്രണയത്തിനു കണ്ണ് മാത്രമല്ല,
    ജാതിയും മതവും പണവുമുണ്ടെന്ന്.....

    നന്നായി എഴുതി..

    ReplyDelete
  4. Replies
    1. nannayitund..kaalam marumbol pranayathinte nirvachanangalum maarunnu...

      Delete
  5. പ്രണയത്തിനും വേണം കണ്ണ്. “ഞാന്‍ നായരും
    നീ പുലയനുമാണെന്ന്” ഈ വരികള്‍ ഇരട്ടിപ്പ് തോന്നിക്കുന്നതു കൊണ്ട് വേണിയിരുന്നില്ലെന്ന് തോന്നി.ആശംസകള്‍

    ReplyDelete
    Replies
    1. നിര്‍ദേശങ്ങള്‍ക്ക് ഒരു പാട് നന്ദി... ഇനിയും നല്ല നിര്‍ദേശങ്ങള്‍ ക്ഷണിക്കുന്നു...

      Delete