തലയ്ക്ക്
ചുറ്റും
വട്ടമിട്ടു പറക്കുന്നു
ശവം തീനി കഴുകന്മാര്‍...
വരി
വരിയായി വന്നെന്നെ
അരിച്ചെടുക്കുവാന്‍
തുടങ്ങി-
യിരിക്കുന്നു
ഉറുമ്പുകള്‍...
കണ്ണിലും
മൂക്കിലും
അലോസരമുണ്ടാക്കി
മൂളി
പറക്കുന്ന
ഈച്ചകള്‍...
മനുഷ്യരും
തിരക്കിലായിരുന്നു...
ആരൊക്കെയോ
ചേര്‍ന്ന്
വെട്ടി
വീഴ്ത്തുന്നു
ഞാന്‍ നട്ടു വളര്‍ത്തിയ
തെക്കേതിലെ മാവിനെ...
ചിലര്‍ എന്നെ കുളിപ്പിക്കുന്ന
തിരക്കില്‍, മറ്റു ചിലര്‍
ചിതയോരുക്കുന്ന തിരക്കിലും...
നിലവിളിച്ചു കൊണ്ടിരിക്കുന്ന
എന്റെ കയ്യും കാലുകളും
ആരിക്കെയോ ചേര്‍ന്ന്
മുറുക്കെ കെട്ടുന്നു...
ഒടുവില്‍ ഉറ്റവര്‍
ചേര്‍ന്നെന്നെ ചിതയി-
ലെക്കെടുക്കുന്നു..
ഇതിനിടയിലെപ്പോഴോ
ഞാന്‍ വിളിച്ചു പറയാന്‍
ശ്രമിക്കുന്നുണ്ടായിരുന്നു
“ഞാന്‍ മരിച്ചിട്ടില്ല എന്ന്”
എവിടെ നിന്നോ മറുപടി
പോലൊരു അശരീരി
കേട്ടു ഞാന്‍...
“മനസ്സ് മരിച്ചവന്റെ
ശരീരത്തിനു ഭൂമിയില്‍
ജീവിക്കാനുള്ള
അവകാശമില്ലെന്ന്”
ഇവിടെയെല്ലാവരും ഉയിർത്തെഴുന്നേൽപ്പിനെ പറ്റി എഴുതുകയും ആശംസിക്കുകയും പ്രശംസിക്കുകയും ചെയ്യുമ്പോൾ ഇങ്ങനൊരു മരണ കവിത. കൊള്ളാം,ആ മരണചിന്തകൾ.
ReplyDeleteആശംസകൾ.
ശവത്തിനിയെന്തോന്ന് ആശംസ അല്ലേ ?